അപേക്ഷ തീയതി
ഏഴും എട്ടും സെമസ്റ്റർ ബി.ആർക് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കലിനും ഡിസർട്ടേഷനും പിഴയില്ലാതെ 15 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർഫൈനോടെ 18 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
സ്‌കൂൾ ഒഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ഫിസിക്‌സ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് ബയോസയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ ബയോസയൻസ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എ എൽ എൽ.ബി (ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ഓണേഴ്‌സ് പഞ്ചവത്സരം റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.