ചങ്ങനാശേരി: വാഴൂർ റോഡിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ കട തീപിടിച്ചു. നഗരത്തിൽ അപ്‌സര തിയേറ്ററിനു സമീപം പ്രവർത്തിക്കുന്ന കൈലാസ് ഗുഡ്‌സ് ആൻഡ് സർവീസ് സ്ഥാപനത്തിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 8.45നാണ് സംഭവം. ചങ്ങനാശേരി ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. രാവിലെ ആയതിനാലും ഫയർഫോഴ്‌സ് ഉടനെ എത്തി തീ അണച്ചതിനാലും വലിയ അപടത്തിൽ നിന്നാണ് നഗരം രക്ഷപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു.