എലിക്കുളം: ഭഗവതിക്ഷേത്രത്തിൽ ദേവിഭാഗവത നവാഹയജ്ഞം സമാപിച്ചു. ഇന്നലെ രാവിലെ സമൂഹ അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മണിദ്വീപ, ഗൃഹവർണന ഭാഗങ്ങൾ പാരായണം ചെയ്തു. അവഭൃഥസ്‌നാന ഘോഷയാത്രയുണ്ടായിരുന്നു. യജ്ഞാചാര്യൻ പട്ടാഴി കാര്യാട്ടുമഠം എൻ.ഉദയൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.