കോട്ടയം : യൂത്ത്ഫ്രണ്ട് (എം )സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം.മാണി അനുസ്മരണ സമ്മേളനം നാളെ പാലായിൽ നടക്കും. രാവിലെ 7.30ന് കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ കുർബാനയും ഒപ്പീസും. 10 ന് നെല്ലിയാനി ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ ചേരുന്ന അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആമുഖപ്രസംഗം നടത്തും. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി , ജോയ് എബ്രഹാം, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എൻ.ജയരാജ്, ടി.യു.കുരുവിള, തോമസ് ഉണ്ണിയാടൻ, തോമസ് ചാഴികാടൻ, ജോസഫ് എം.പുതുശ്ശേരി, സ്റ്റീഫൻ ജോർജ്, ഇ.ജെ.ആഗസ്തി, തുടങ്ങിയവർ സംസാരിക്കും.