കുലശേഖരമംഗലം : കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 763 ാം നമ്പർ കുലശേഖരമംഗലം വനിതാസംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ താലപ്പൊലി ഭക്തിനിർഭരമായി. വൈകിട്ട് ശാഖാ മന്ദിരത്തിൽ നിന്നു വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ എത്തിയ താലപ്പൊലി ക്ഷേത്ര നടയിൽ എത്തിയ ശേഷമാണ് ഉത്സവത്തിന് കൊടിയേറിയത്.
പ്രസിഡന്റ് ഗിരിജ ശശിധരൻ, സെക്രട്ടറി ബിന്നി രമേശൻ, ധന്യ സുനിൽ, ഷാമിന, രാധാമണി, ഷൈലജാ ധരണി, ശാഖ പ്രസിഡന്റ് രമേശൻ തോട്ടത്തിൽ, സെക്രട്ടറി സന്തോഷ് എന്നിവർ നേതൃത്വം നൽകി. കൊടിയേറ്റിനു ശേഷം ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് താലങ്ങൾ സമർപ്പിച്ചു.