koottummel

വൈക്കം: കുലശേഖരമംഗലം കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിലെ കൊടിയേറ്റുത്സവത്തിന് തന്ത്രിമാരായ മേക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ മേക്കാട്ടില്ലത്ത് ചെറിയ മാധവൻ നമ്പൂതരി കൊടിയേറ്റി.
ശ്രീകോവിലിൽ വച്ച് പൂജിച്ച കൊടിക്കൂറ അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, നിറദീപങ്ങൾ, വാദ്യമേളങ്ങൾ എന്നിവ ചടങ്ങിന് ഭക്തിപകർന്നു. മേൽശാന്തി എ. ആർ. അരുൺ കുമാർ, ഷിബു ശാന്തി എന്നിവർ സഹകാർമ്മികരായി.
ഉത്സവത്തിന് സമാരംഭം കുറിച്ച് ഉച്ചയ്ക്ക് 12 ന് മഹാപ്രസാദഊട്ട് നടത്തി. അസ്സിസ്റ്റന്റ് കമ്മീഷണർ എം. ജി. മധു, സബ്ഗ്രൂപ്പ് ഓഫീസർ വി. കെ. അശോക് കുമാർ, ഉപദേശക സമിതി പ്രസിഡന്റ് മോഹനൻ കാലാപ്പള്ളി, സെക്രട്ടറി ബി. മുരളി, വൈസ് പ്രസിഡന്റ് സോഹൻലാൽ, ട്രഷറർ അശോക് കുമാർ എന്നിവർ നേതൃത്വം നൽകി. ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങായ പകൽപ്പൂരം 13 ന് വൈകിട്ട് 4 ന് ക്ഷേത്ര മൈതാനത്ത് നടക്കും. 14 ന് രാവിലെ 9.30 ന് ഇത്തിപ്പുഴ കടവിൽ നടക്കുന്ന ആറാട്ട് പൂജയോടെ ഉത്സവം സമാപിക്കും.