prathikal

തിരുവല്ല: രാത്രി പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിലായി. പരുമല ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് ആക്രമണമുണ്ടായത്. മാന്നാർ പാവുക്കര സാജൻ സദനത്തിൽ സോജൻ സൈമൺ (27), കുരട്ടശേരി വെളുത്തേടത്തു വീട്ടിൽ പ്രവീൺ കുമാർ (24), പാവുക്കര പതിനാലു പറയിൽ വീട്ടിൽ സാം ക്രിസ്റ്റി (26), പരുമല കടവ് പുതുവൽ പുത്തൻ വീട്ടിൽ കെബിൻ കെന്നഡി (25) എന്നിവരെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. പുളിക്കീഴ് സ്റ്റേഷനിലെ എ.എസ്.ഐ. അജയൻ ജി. വേലായുധനെ ആക്രമിച്ചത്. പിടിയിലായവർ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നും സോജൻ സൈമൺ മാന്നാർ പൊലീസ് സ്‌​റ്റേഷനിലെ മൂന്ന് കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.