ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സംഘടിപ്പിക്കുന്ന അവധിക്കാല വിനോദ വിജ്ഞാന വ്യക്തിത്വ വികസന ക്യാമ്പായ 'വിജ്ഞാനോത്സവം 2019'ന് ഇന്ന് തിരിതെളിയും. ഇന്ന് രാവിലെ എറികാട് ശാഖാ ഹാളിൽ 9ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 10ന് നടക്കുന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ പ്രഭാഷ് ചാലുങ്കൽ സ്വാഗതം പറയും. യൂണിയൻ സെക്രട്ടറി പി. എം ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, യൂണിയൻ കൗൺസിലർമാരായ സുരേഷ് പരമേശ്വരൻ, എ. രാജനീഷ്, കെ.വി ശിവാനന്ദൻ, എം.വി ബിജു, യോഗം ഡയറക്ടർ ബോർഡ് അംഗം എൻ. നടേശൻ എന്നിവർ സംസാരിക്കും. 11 മുതൽ ക്ലാസുകൾ, കളിയരങ്ങ്, മുഖാമുഖം, ശാന്തിമന്ത്രം തുടങ്ങിയ പരിപാടികൾ നടക്കും.

നാളെ രാവിലെ 9.30ന് പ്രാർത്ഥനാ യജ്ഞം, 10 മുതൽ ക്ലാസ്സുകൾ, ഉച്ചക്ക് 2.30ന് സമാപന സമ്മേളനം സംഗീതജ്ഞൻ കെ ജി ജയൻ (ജയവിജയ) ഉദ്ഘാടനം ചെയ്യും . യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. എം ജി സർവകലാശാല രജിസ്ട്രാർ ഡോ. സാബുക്കുട്ടൻ സമ്മാനദാനം നിർവഹിക്കും. യൂണിയൻ സെക്രട്ടറി പി.എം ചന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ സുരേഷ് പരമേശ്വരൻ, എ. രാജനീഷ്, പ്രഭാഷ് ചാലുങ്കൽ, കെ.വി ശിവാനന്ദൻ, എം.വി ബിജു, കെ. രാധാകൃഷ്ണൻ, എറികാട് ശാഖാ പ്രസിഡന്റ് ഗോപൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശോഭ ജയചന്ദ്രൻ, സെക്രട്ടറി രാജമ്മ ടീച്ചർ, ലത കെ. സലി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അജിത് മോഹൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അനിൽ കണ്ണാടി, സൈബർ സേനാ ചെയർമാൻ വിപിൻ കേശവ്, വൈദിക സമിതി സെക്രട്ടറി ഷിബു ശാന്തി, കുമാരീ സംഘം ഭാരവാഹി ശില്പ സദാശിവൻ, ബാലജനയോഗം ഭാരവാഹി യദു കൃഷ്ണൻ, യോഗം ഡയറക്ടർ ബോർഡ് അംഗം എൻ. നടേശൻ എന്നിവർ പങ്കെടുക്കും.