ചിറക്കടവ്: പഠനത്തോടൊപ്പം മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചിറക്കടവ് വെള്ളാളസമാജം സ്കൂളിൽ കായികപരിശീലന പദ്ധതി സ്‌കൂൾ പി.ടി.എ. യുടേയും വികസന സമിതിയുടേയും നേതൃത്വത്തിൽ തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂൾ ചെയർമാൻ ടി.പി. രവീന്ദ്രൻപിള്ള, പ്രധാന അദ്ധ്യാപിക എം.ജി. സീന, മുൻ കായികതാരം ജിൻസ് തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു. സ്‌കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി കോ-ഓർഡിനേറ്റർ എം.എൻ. രാജരത്‌നം, സെക്രട്ടറി വി.എസ്. വിനോദ്കുമാർ, സി.എസ്. പ്രേംകുമാർ, വി.എൻ. ഹരികൃഷ്ണൻ, ബി. സന്തോഷ്, സി.ആർ. സുജാത, പി.എൻ. സിജു, എസ്. ബിന്ദുമോൾ, എസ്. ശ്രീകല, സാന്ദ്ര സോമൻ എന്നിവർ സംസാരിച്ചു. മുൻ കായികതാരം ജിൻസ് തോമസാണ് പരിശീലകൻ.