കോട്ടയം: ബംഗാൾ ജയ്‌പാൽ സ്വദേശി പുഷ്പനാഥ് സൈബിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. പ്രതിയായ അപ്പു റോയിയെ ബംഗളൂരുവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈബിയുടെ പേഴ്‌സ് ഇവിടെ ഉപേക്ഷിച്ചതായാണ് പ്രതി പറഞ്ഞതെങ്കിലും കണ്ടെത്താനായില്ല.
കഴിഞ്ഞ മാസം 16നാണ് ഐഡ ജംഗ്ഷനിലുള്ള കെട്ടിടത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന ഭാഗത്ത് മൃതദേഹം കാണപ്പെട്ടത്. എന്നാൽ രണ്ട് ദിവസം മുമ്പു മാത്രമാണ് കൊല്ലപ്പെട്ടത് എരുമേലിയിൽ ജോലിക്കെത്തിയ പുഷ്പനാഥ് സൈബിയാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സുഹൃത്തായ അപ്പു റോയി പിടിയിലായത്.