atm-frauds

കോട്ടയം: വീണ്ടും എ.ടി.എം തട്ടിപ്പ്. വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 15,000 രൂപ നഷ്ടമായി. എസ്.ബി.ഐ പൊൻകുന്നം ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ജാർഖണ്ഡിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് കണ്ടെത്തി. പൊൻകുന്നം ചിറക്കടവ് താഴത്തേടത്ത് ടി.പി.ശങ്കരപ്പിള്ളയുടെ ഭാര്യ കോമളവല്ലിയുടെ പണമാണ് നഷ്ടമായത്. വായ്പയുടെ പലിശ അടയ്ക്കാനായി സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന പണമാണ് ജാർഖണ്ഡ് സംഘം തട്ടിയെടുത്തത്. ആദ്യം10,000 രൂപയും പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ 5,000 രൂപയും എടുത്തു. രണ്ടു തവണയും കോമളവല്ലിയുടെ മൊബൈൽ നമ്പറിൽ സന്ദേശമെത്തി. അക്കൗണ്ടിൽ ഇനി ബാക്കിയുള്ളത് 117 രൂപ മാത്രം. കോമളവല്ലിയുടെ പരാതിയിൽ പൊൻകുന്നം പൊലീസ് കേസ് എടുത്തു. കോമളവല്ലി ബാങ്കിലും പരാതി നല്കിയിട്ടുണ്ട്.