അപേക്ഷ തീയതി നീട്ടി
ബി.എഡ് (2013, 2014 അഡ്മിഷൻ സ്‌പെഷൽ മേഴ്‌സിചാൻസ്) പരീക്ഷയ്ക്ക് 28 വരെ പിഴയില്ലാതെയും 500 രൂപ പിഴയോടെ 29 വരെയും 1000 രൂപ സൂപ്പർഫൈനോടെ 31 വരെയും അപേക്ഷിക്കാം. പരീക്ഷഫീസിനും സി.വി ക്യാമ്പ് ഫീസിനും പുറമേ 5000 രൂപ സ്‌പെഷ്യൽ ഫീസടയ്ക്കണം. 2015 വരെ പ്രവേശനം നേടിയവർക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം.
പരീക്ഷഫലം
രണ്ടാം സെമസ്റ്റർ എം.എ സോഷ്യോളജി (സി.എസ്.എസ്) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി സൈക്കോളജി (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് ടൂറിസം സ്റ്റഡീസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ടി.ടി.എം (റഗുലർ ആൻഡ് സപ്ലിമെന്ററി മാനേജ്‌മെന്റ് സയൻസ് സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് ബയോസയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാംസെമസ്റ്റർ എം.എ മൃദംഗം (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.