പാലാ: പൈക ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ മേടപ്പൂര മഹോത്സവം നാളെ ആരംഭിച്ച് 14ന് സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. സർവൈശ്വര്യ പൂജ, കുംഭകുട ഘോഷയാത്ര, പൂരക്കാഴ്ച, ദേശതാലപ്പൊലി, ഗാനമേള എന്നിവയാണ് പ്രധാന പരിപാടികൾ. ഉത്സവ ചടങ്ങുകൾക്ക് വളളിപ്പടവിൽ മോഹനൻ തന്ത്രികൾ, മേൽശാന്തി സുനിൽശാന്തി, അഭിജിത് ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും.
നാളെ രാവിലെ 5 മുതൽ പതിവ് ക്ഷേത്ര ചടങ്ങുകൾ, 8മുതൽ പുരാണ പാരായണം, 9ന് ആയില്യം പൂജ, വൈകിട്ട് 5ന് സർവൈശ്വര്യ പൂജ, 7മുതൽ ചാക്യാർകൂത്ത്, മ്യൂസിക്കൽ ബാൻഡ്.
13ന് രാവിലെ 9 മുതൽ പൊങ്കാല, പ്രസാദമൂട്ട്, വൈകിട്ട് 7 മുതൽ തിരുവാതിരകളി, കേരള നടനം ആര്യ നാരായണൻ, ഭജൻസ് ദുർഗ ഭജൻസ് മനക്കുന്ന്. 14ന് രാവിലെ 7.30 മുതൽ കലശാഭിഷേകം, പുരാണ പാരായണം, 8.30 മുതൽ വിവിധ കരകളിൽ നിന്ന് കുംഭുകുട ഘോഷയാത്ര, 10.30ന് പൈകയിൽ സംഗമം, എതിരേൽപ്, പ്രസാദമൂട്ട്. വൈകിട്ട് 5 മുതൽ താലപ്പൊലി, ഗവ. ആശുപത്രി ജംഗ്ഷനിൽ ഗരുഡൻ പറവ, തെയ്യം, ദേവനൃത്തം, ശിങ്കാരിമേളം, എന്നിവയുടെ അകമ്പടിയോടെ പൂരക്കാഴ്ചകൾ,ദേശതാലപ്പൊലി, 6ന് പൈക കവലയിൽ തിരുമറയൂർ രാജേഷിന്റെ പ്രമാണത്തിൽ പാണ്ടിമേളം, സമൂഹപ്പറ, സ്വീകരണങ്ങൾ. 9ന് ക്ഷേത്രത്തിൽ ദീപാരാധന, വലിയ കാണിക്ക, രാത്രി 9.30ന് ഗാനമേള-കല്യാൺ സൂപ്പർ ബീറ്റ്‌സ് എന്നിവയാണ് പ്രധാന പരിപാടികളെന്ന് ക്ഷേത്രം ഭാരവാഹികളായ എം.എൻ.ഷാജി മുകളേൽ, രൂപേഷ് വാസവൻ, പങ്കജാക്ഷൻ പുലിയള്ളിൽ, കെ.എസ്. അജി കീന്തനാനിയിൽ എന്നിവർ പറഞ്ഞു.