പാലാ: കടപ്പാട്ടൂർ വിഗ്രഹ ദർശനത്തിന് കാരണഭൂതനായ മഠത്തിൽ പാച്ചു നായരുടെ നിര്യാണത്തിൽ എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗവും എൻ. എസ്. എസ്. മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റും കടപ്പാട്ടൂർ ദേവസ്വം പ്രസിഡന്റുമായ സി.പി. ചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാർ, കടപ്പാട്ടുർ ദേവസ്വം സെക്രട്ടറി സുരേന്ദ്രൻ നായർ, എസ്.എൻ. ഡി.പി.യോഗം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം. സന്തോഷ് കുമാർ, ജോസ്. കെ. മാണി എം.പി. പാലാ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ തുടങ്ങിയവർ അനുശോചിച്ചു.