കോട്ടയം : കേരള വിധവാ വയോജനക്ഷേമസംഘം സംസ്ഥാന സമ്മേളനം 19 ന് രാവിലെ 11 ന് എറണാകുളം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്യും. അമ്മിണി ചോറ്റാനിക്കര അദ്ധ്യക്ഷത വഹിക്കും. ജലജ മണവേലി, കുമാരി തുറവൂർ, ലിസമ്മ ചേർത്തല, രമണി മണക്കാട്, റാണിയമ്മ ചേർത്തല തുടങ്ങിയവർ സംസാരിക്കും. വിധവാ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുക, വിധവകൾക്ക് ഭൂമിയും വീടും നൽകുക,സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സ്വീപ്പർ ജോലി വിധവകൾക്ക് മാത്രമായി സംവരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമ്മേളനമെന്ന് ഭാരവാഹികൾ പറഞ്ഞു. ആപ്പാഞ്ചിറ പൊന്നപ്പൻ, ജലജ മണവേലി, രമണി മണക്കാട് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.