panchadina-camb

വൈക്കം : സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റുകളുടെ പഞ്ചദിന ക്യാമ്പിന്റെ സമാപന സമ്മേളനവും എസ്. എസ്.എൽ.സി.ക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണവും വൈക്കം സി.ഐ എസ്.നിസ്സാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് വി.വി.കനകാംബരൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ആർ.ബിജി, പ്രിൻസിപ്പൽമാരായ കെ.വി.പ്രദീപ് കുമാർ, ഷാജി ​ടി. കുരുവിള, എൽ.പി.എസ് ഹെഡ്മാസ്​റ്റർ പി.ടി.ജിനീഷ്, കൗൺസിലർ കെ.ആർ.സംഗീത, ജനമൈത്രി പൊലീസ് സി.ആർ.ഒ കെ.വി.സന്തോഷ്, സി.പി.ഒ കെ.കെ.സാബു, എ.സി.പി ഒ.അമൃത പാർവ്വതി, എസ്.പി.സി ചാർജ് ​ടി.ശ്രീനി എന്നിവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളായ ആർദ്റ ടി.ജയകുമാർ, എം.എസ്.സേതുലക്ഷ്മി, ശ്രീലക്ഷ്മി അനൂഷ്, നന്ദന ശിവദാസ്, അക്ഷയ് അനിൽ, അതുൽ ബിജു എന്നിവരെ ആദരിച്ചു.