kudumbasagamam

തലയോലപ്പറമ്പ് :എസ്.എൻ.ഡി.പി യോഗം 1798-ാം നമ്പർ കാഞ്ഞിരമ​റ്റം ആമ്പല്ലൂർ ശാഖയിൽ 18-ാ മത് സഹോദരൻ അയ്യപ്പൻ കുടുംബസംഗമം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. തത്വതീർഥ സ്വാമികൾ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. കുടുംബ യൂണി​റ്റ് കൺവീനർ എൻ.കെ വേണുഗോപാൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കെ.പി സുരേന്ദ്രൻ സംഘടനാ സന്ദേശം നൽകി. പി.എ.മനോഹരൻ സ്വാഗതം പറഞ്ഞു.എം.കെ സോമൻ, എൻ.എൻ സത്യനാഥൻ, എൻ.സി ദിവാകരൻ, എൻ. വി ഗോപാലൻ, ഷീലസത്യൻ, സുബോധിനി ദിവാകരൻ, സി.കെ രാജേന്ദ്രൻ, എൻ.കെ സന്തോഷ്, സജിനി, റീനാസാബു, അംബിക തുടങ്ങിയവർ പ്രസംഗിച്ചു. സുബ്രമണ്യപുരം ക്ഷേത്രം മേൽശാന്തി പ്രസാദ് ശാന്തി ഗുരു പൂജയ്ക്കു നേതൃത്വം നൽകി.