കൊല്ലപ്പള്ളി: കടനാട് സർവീസ് സഹകരണ ബാങ്ക് പുതിയ നിക്ഷേപ സംരംഭമായ പിഗ്മി ഡിപ്പോസിറ്റ് സ്കീം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് സാബു പൂവത്തുങ്കൽ കൊല്ലപ്പള്ളിയിലെ രാജാ ഗ്ലാസ് ഉടമ വിനോദിൽ നിന്നും ആദ്യ നിക്ഷേപം സ്വീകരിച്ചു കൊണ്ട് സ്‌കീമിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആറു മാസം മുതൽ മുപ്പത് മാസം വരെ നീണ്ടു നിൽക്കുന്ന ദൈനംദിന നിക്ഷേപ പദ്ധതിയാണ് പിഗ്മി സ്‌ക്രീം. ബാങ്കിന്റെ കളക്ഷൻ ഏജന്റ് നേരിട്ട് വന്ന് നിക്ഷേപം എല്ലാ ദിവസവും സ്വീകരിക്കും. വൈസ് പ്രസിഡന്റ് രാജുമോൻ കലവനാൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ വിപിൻ ശശി, ഷിലു കൊടൂർ, സതീഷ് കുന്നേൽ, അഡ്വ .ആന്റണി ഞാവള്ളി, ബേബി കട്ടക്കൽ എന്നിവർ സംസാരിച്ചു.