പാലാ: 'പൂരങ്ങൾ ഇല്ലാത്തവരുടെ പൂരം 11 മനശാന്തി ഒന്നാം ദിന പരിപാടികൾ പാലാ മരിയസദനത്തിൽ ആരംഭിച്ചു. രാവിലെ നാസിക് ഡോളോട് കൂടി ആരംഭിച്ച പരിപാടിയിൽ അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന വിവിധതരം സ്റ്റാളുകളുടെ ഉദ്ഘാടനം അൽ അസർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ ജനാബ് കെ എം മൂസ നിർവഹിച്ചു. ജോർജ് കരുണക്കൽ, സന്തോഷ് മരിയസദനം, പ്രൊഫസർ കെ എസ് സെബാസ്റ്റ്യൻ, അലക്‌സ് കൂട്ടിയാനി, ബൈജു കൊല്ലംപറമ്പിൽ, പ്രദീപ്, സാലിഹ്, ബെനഡിക്ട് എന്നിവർ ആശംസകൾ നേർന്നു.

40 വർഷത്തോളമായി തുള്ളൽ കലാ രംഗത്തുള്ള പാലാ കെ ആർ മണിയെ ജനാബ് കെ എം മൂസ പൊന്നാടയണിയിച്ച് ആദരിച്ചു.
പാലാ കെ ആർ മണിയും സംഘവും കല്യാണസൗഗന്ധികം ഓട്ടം തുള്ളൽ അവതരിപ്പിച്ചു.

തുടർന്ന് സെന്റ് ജോസഫ് കോളേജ് മൂലമറ്റം എം. എസ്. ഡബ്ലൂ വിദ്യാർത്ഥികളും കൂടല്ലൂർ എം. ജെ. റോക്സ്റ്റർ സംഘവും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ഉച്ചയ്ക്ക് ശേഷം കഥകളിയാചാര്യൻ ഹരിനാലയം ശിവജി അവതരിപ്പിച്ച നളചരിതം കഥകളിയും അരങ്ങേറി.

മരിയസദനത്തിന്റെ വാർഷികവും മനശാന്തി 2019 ഉദ്ഘാടനവും വൈകിട്ട് നടന്നു .


ഫാ റോയി വടക്കേൽ അദ്ധ്യക്ഷത നിർവഹിച്ച ചടങ്ങിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഫ്രണ്ട്‌സ് ഒഫ് മരിയസദനത്തിലെ അംഗമായ കൊച്ചുറാണിയുടെ 'തയ്യൽ കല ഒരു പഠനം' എന്ന പുസ്തകത്തിന്റെ പ്രകാശനം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
സന്തോഷ് മരിയസദനം സ്വാഗതം പറഞ്ഞു. ചടങ്ങിൽ പിസി ജോർജ് എം.എൽ.എ ഫാ സൈറസ് വേലംപറമ്പിൽ, ഫാ ജോബി മംഗലത്തുകരോട്ട്, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഫാ.മാത്യു കിഴക്കേ അരഞ്ഞാണിയിൽ, ഡോക്ടർ ടി. മുരളി ഡോക്ടർ വി കെ രാധാകൃഷ്ണൻ, റോയ് കള്ളിവയലിൽ കുര്യാക്കോസ് പടവൻ, ശ്രീദേവി പി.എൻ, അരിസ്റ്റോ സുരേഷ്, ആലപ്പി അഷ്രഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. മാത്യു കണമല കൃതജ്ഞത പറഞ്ഞു. തുടർന്ന് മ്യൂസിക് വേവ്‌സ് കോട്ടയം ഗാനസന്ധ്യയും നടത്തി.