ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയനിലെ 5229-ാം നമ്പർ ശാഖ വാഴപ്പള്ളി പടിഞ്ഞാറൻ 'ഗുരുകുലം മഹിമ 2019' കുടുംബയോഗങ്ങളുടെയും കുമാരിസംഘത്തിന്റെയും വാർഷികവും കുടുംബസംഗമവും ഇന്ന് രാവിലെ ശാഖാ ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് നടക്കും. കുടുംബസംഗമ സമ്മേളനം എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ സുരേഷ് പരമേശ്വരൻ അമ്മ അറിയാൻ, അമ്മ അറിയാൻ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ആനന്ദാശ്രമം തീർത്ഥാടനത്തിനു തുടക്കം കുറിച്ച് ഗുരുകുലം ശാഖയുടെ സെക്രട്ടറി ആർ. മനോജിനെയും വൈസ് പ്രസിഡന്റ് ആർ. രമേശിനെയും വനിതാസംഘം ശാഖാ നമ്പർ 4529 ഗുരുകുലം ആദരിക്കും. വനിതാ സംഘം താലൂക്ക് സെക്രട്ടറി എം.എസ് രാജമ്മ ആശംസ അർപ്പിക്കും. സെക്രട്ടറി ആർ. മനോജ് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് വി.ആർ രമേഷ് നന്ദിയും പറയും. ഉച്ചക്ക് ഒന്നിന് പ്രസാദമൂട്ട്, കുടുംബയോഗങ്ങളുടെ വാർഷികം യൂണിയൻ സെക്രട്ടറി പി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി ആർ. മനോജ് അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കൺവീനർ ഷീലാ അനിൽകുമാർ, ജോയിന്റ് കൺവീനർ ലീല വിജയൻ എന്നിവർ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ 2019 ബികോം പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഗുരുകുലം യൂണിറ്റിലെ അംഗമായ ആര്യാ അനിൽകുമാറിനെ അനുമോദിക്കും. യൂണിയൻ കമ്മിറ്റി അംഗം കെ.പ്രസാദ്, വനിതാസംഘം സെക്രട്ടറി സുലോചന രാജീവ്, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി വിവേക് ബാബു, കുമാരിസംഘം അംഗം ശ്രീക്കുട്ടി, ശാഖാ കമ്മിറ്റി അംഗം ബിജുമോൻ സി എന്നിവർ പങ്കെടുക്കും. ശാഖാ വൈസ് പ്രസിഡന്റ് വി.ആർ രമേഷ് സ്വാഗതവും വനിതാ സംഘം വൈസ് പ്രസിഡന്റ് ശ്യാമള രവി നന്ദിയും പറയും. കുമാരിസംഘം വാർഷികം വനിതാസംഘം പ്രസിഡന്റ് ബിന്ദു മനോജ് ഉദ്ഘാടനം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് വി.ആർ രമേഷ് അദ്ധ്യക്ഷത വഹിക്കും. കുമാരിസംഘം സെക്രട്ടറി രേഷ്മ രാജീവ് റിപ്പോർട്ട് അവതരിപ്പിക്കും. ചെയർപേഴ്‌സൺ തങ്കമണി സഹദേവൻ, സുമ രാജപ്പൻ, ശാഖാ പഞ്ചായത്ത് കമ്മിറ്റി അംഗം ബീനാ പ്രദീപ്, നിജു റ്റി എന്നിവർ പങ്കെടുക്കും. അപർണ കൊച്ചുമോൻ സ്വാഗതവും ആർ.മനോജ് നന്ദിയും പറയും.