ചങ്ങനാശേരി: ചങ്ങനാശേരിയുടെ ആദ്യ എം.എൽ.എയും സി.പി.ഐ നേതാവും പ്രമുഖ അഭിഭാഷകനുമായിരു ന്ന എ.എം കല്യാണകൃഷ്ണൻ നായർ അനുസ്മരണം ഇന്ന് നാലിന് ചങ്ങനാശേരി അരിക്കത്തിൽ ആഡിറ്റോറിയത്തിൽ നടക്കും. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. സി. എഫ്. തോമസ് എം.എൽ.എ, ചിറ്റയം ഗോപകുമാർ എം.എൽ.എ, മുൻ എം.എൽ.എ ഡോ.കെ.സി. ജോസഫ്, സി.പി.എം ജില്ലാ സെക്രട്ടറി എ.വി. റസൽ, വനം വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. ജോർജ് തോമസ്സ്, അഡ്വ. പി.കെ. ചിത്രഭാനു, അഡ്വ.റോയി തോമസ്സ്, മോഹൻ ചേന്നംകുളം, കെ. എ. ലത്തീഫ്, കെ.ടി.തോമസ്, ബേബിശാമുവേൽ, എൻ. ജയപ്രകാശ്,അഡ്വ.ജി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.