ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ രണ്ടുദിവസമായി 63ാം നമ്പർ എറികാട് ശാഖ ഓഡിറ്റോറിയത്തിൽ നടന്ന അവധിക്കാല വിനോദ വിജ്ഞാന വ്യക്തിത്വ വികസന ക്യാമ്പ് 'വിജ്ഞാനോത്സവം' സമാപിച്ചു. സമാപന സമ്മേളനം പ്രശസ്ത സംഗീതജ്ഞൻ പത്മശ്രീ കെ.ജി വിജയൻ ഉദ്ഘാടനം ചെയ്തു. കലയോടും കൂറു പുലർത്തണം, ഗുരുത്വം ഉണ്ടായിരിക്കണം എങ്കിൽ മാത്രമേ ജീവിതത്തിൽ ശോഭിക്കുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് പത്മശ്രീ കെ.ജി ജയനെയും എം.ജി. യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സാബുക്കുട്ടനെയും പൊന്നാട അണിയിച്ചാദരിച്ചു. യൂണിയൻ സെക്രട്ടറി പി.എം ചന്ദ്രൻ ചീഫ് കോ-ഓർഡിനേറ്ററും യൂണിയൻ കൗൺസിലറുമായ സുരേഷ് പരമേശ്വരനെ ആദരിച്ചു. സമ്മാനദാന ഉദ്ഘാടനം ഡോ.കെ.സാബുക്കുട്ടൻ നിർവഹിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പ്രതിഭക്കുള്ള മൊമന്റോ പരിയാരം ശാഖയിലെ ഹരിത റെജിക്കും ഏറ്റവും കൂടുതൽ പോയിന്റ് നേടിയതിനുള്ള മൊമന്റോ 1711ാം നമ്പർ പരിയാരം ശാഖയ്ക്കും നൽകി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ നിന്നുള്ള ബെസ്റ്റ് ക്യാമ്പർക്കുള്ള മൊമന്റോയും ഇ.കെ പ്രകാശൻ നല്കുന്ന 2501 രൂപയും 57ാം നമ്പർ നെടുംകുന്നം ശാഖയിലെ വിന്ദുജ വിജയൻ, 4892ാം നമ്പർ കുഴിമറ്റം ശാഖയിലെ അരവിന്ദ് സനൽ എന്നിവർക്ക് നൽകി. ഏറ്റവും കൂടുതൽ അംഗങ്ങളെ രജിസ്ട്രർ ചെയ്ത 1688ാം നമ്പർ ഇത്തിത്താനം ശാഖയ്ക്ക് മൊമന്റോ നൽകി. ആനന്ദാശ്രമത്തിൽ നടന്ന കലാമേളയിൽ സമ്മാനർഹരായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. യൂണിയൻ കൗൺസിലറും ചീഫ് കോ-ഓർഡിനേറ്ററുമായ സുരേഷ് പരമേശ്വരൻ ക്യാമ്പ് അവലോകനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാർ എ. രാജ്‌നിഷ്, എം. പ്രഭാഷ്, കെ. രാധാകൃഷ്ണൻ, കെ.വി. ശിവാനന്ദൻ, എം.വി. ബിജു, എറികാട് ശാഖാ പ്രസിഡന്റ് ഗോപൻ, ശോഭാ ജയചന്ദ്രൻ, രാജമ്മ ടീച്ചർ, ലതാ.കെ.സലി, അജിത്ത് മോഹൻ, അനിൽ കണ്ണാടി, വിപിൻ കേശവ്, ആർ.മനോജ്, ശില്പ സദാശിവൻ, യദു കൃഷ്ണൻ, വിഘ്‌നേഷ് കോനാട്ട്, ലളിതമ്മ, ഓമന ഗോപി, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് ,കുമാരിസംഘം, ബാലജനയോഗം, സൈബർസേന, വൈദിക സമിതി, 56 ശാഖകളിലെ പ്രസിഡന്റുമാർ, സെക്രട്ടറി, പോഷകസംഘടനകൾ എന്നിവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി പി.എം. ചന്ദ്രൻ സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം എൻ. നടേശൻ നന്ദിയും പറഞ്ഞു. സമാപനദിവസമായ ഇന്നലെ രാവിലെ വൈദികസമിതിയുടെ നേതൃത്വത്തിൽ പ്രാർത്ഥനായജ്ഞം, ക്ലാസുകൾ,ക്വിസ് മത്സരം, ഡോക്ടറോട് ചോദിക്കാം, നാടൻപാട്ട് തുടങ്ങി പരിപാടികൾ നടന്നു. വ്യക്തിത്വവികസനവും കൗമാരവും, കൗമാരമനസും ദിശാബോധവും എന്നീ വിഷയങ്ങളിൽ മോൻസി വർഗീസ്, സുരേഷ് പരമേശ്വരൻ എന്നിവർ ക്ലാസുകൾ നയിച്ചു.