പാലാ: കടപ്പാട്ടൂർ മഹാദേവ വിഗ്രഹലബ്ദിക്കു കാരണഭൂതനായ മഠത്തിൽ പാച്ചുനായർ (87) ക്ക് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ കടപ്പാട്ടൂരിലെ വസതിയിൽ ഭൗതികദ്ദേഹം പൊതു ദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ജോസ്.കെ.മാണി എം.പി, പാലാ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ, സുരേഷ് കുറുപ്പ് എം.എൽ.എ, മാണി.സി. കാപ്പൻ, പാലാ നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് രാമപുരം ഷാജികുമാർ, എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാർ തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. വൈകിട്ട് 3 മണിയോടെ വീട്ടുവളപ്പിൽ സംസ്‌ക്കാരം നടത്തി. തുടർന്ന് കടപ്പാട്ടൂർ ദേവസ്വം ഓഡിറ്റോറിയത്തിൽ അനുസ്മരണാ യോഗം ചേർന്നു. പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. രാമപുരം പി. എസ്. ഷാജികുമാർ, സി. എസ്. സിജു, കയ്യൂർ സുരേന്ദ്രൻ നായർ, മാടപ്പാട്ട് തോമസ്, ജനാർദ്ദനൻ നായർ, ഗോപിനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു.