പൊൻകുന്നം: അട്ടിക്കൽകവലയിൽ കാറും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു പി.പി.റോഡിൽ അട്ടിക്കലിൽ അപകടം നടന്നത്. ജീപ്പ് ഓടിച്ചിരുന്ന എലിക്കുളം മല്ലികശ്ശേരി പന്തലാനിക്കൽ ജയ്‌സൺ(41), കാർ ഓടിച്ചിരുന്ന മേലുകാവ് പയസ്മൗണ്ട് കിഴക്കേമറ്റം ആൻസൺ(35) എന്നിവർക്കാണ് പരിക്കേറ്റത്. ജെയ്‌സണെ തെള്ളകത്ത് സ്വകാര്യാശുപത്രിയിലും ആൻസണെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.