പാലാ: മാനത്തൂർ പള്ളി ജംഗ്ഷനിൽ കാറിടിച്ച് കുർബാനക്കായി പോയ കാൽനടയാത്രക്കാരായ മൂന്ന് സ്ത്രീകൾക്ക് പരിക്ക് പറ്റി. മാനത്തൂർ വട്ടക്കുന്നേൽ കുര്യാക്കോസിന്റെ ഭാര്യ അനു , കുര്യാക്കോസിന്റെസഹോദരികളായ മറിയാമ്മ ,
എൽസി എന്നിവർക്കാണ് പരിക്ക് പറ്റിയത് . അനു കുര്യാക്കോസിന്റ കാൽ ഒടിയുകയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ബാക്കിയുള്ളവരെ പാല മരിയൻ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽസിയുടെ കാലിന് പൊട്ടൽ ഉണ്ട്. വെച്ചൂച്ചിറ സ്വദേശികളുടെയാണ് കാർ. കാർ യാത്രക്കാർക്ക് പരിക്കുകളൊന്നും ഇല്ല. കാർ ഓടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാസം മാനത്തൂർ വാഹന അപകടത്തിൽ അഞ്ചു പേർ മരണമടഞ്ഞ സ്ഥലത്തിന് പത്ത് മീറ്റർ അകലെയാണ് ഇപ്പോൾ വീണ്ടും അപകടമുണ്ടായത് .