തലയോലപ്പറമ്പ് : വടുകുന്നപ്പുഴ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കരയോഗം പ്രസിഡന്റ് സുരേഷ് മുണ്ടാമറ്റം അദ്ധ്യക്ഷത വഹിച്ചു. മുൻ കരയോഗം പ്രസിഡന്റ് രഘുനാഥ് ആനിക്കാട് ട്രോഫികളും കാഷ് അവാർഡുകളും വിതരണം ചെയ്തു. മിമിക്രി ആർട്ടിസ്റ്റ് അപ്പു പെരുവ മഹിള സമാജം പ്രസിഡന്റ് ജയലക്ഷ്മി, സരള ബാലചന്ദ്രൻ, ഗോപകുമാർ, രവീന്ദ്രൻ കർത്ത, പന്മനാഭൻ നായർ, രതീശൻ മുണ്ടമറ്റം, ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.