പാലാ : ബുദ്ധിവൈകല്യമുള്ള കുട്ടികൾക്ക് പഠനവും പരിശീലനവും നൽകുന്നതിനുവേണ്ടി ഷാലോം ഡി.സി.എം.ആർ പുലിയന്നൂരിൽ പണി തീർത്ത പുതിയ സ്‌പെഷ്യൽ സ്‌കൂളിന്റെ ആശീർവാദ കർമ്മവും ഉദ്ഘാടനവും നാളെ നടത്തുമെന്ന് പ്രിൻസിപ്പൽ സിസ്റ്റർ റീബ വേത്താനത്ത് അറിയിച്ചു. നാളെ 11ന് ബാന്റ് ഡിസ്‌പ്ലേ. 11.30ന് പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പുതിയ സ്‌കൂളിന്റെ ആശിർവാദ കർമ്മം നിർവ്വഹിക്കും. 1 മുതൽ ഷാലോം ഡി.സി.എം.ആറിലെ കുട്ടികളുടെ കലാപരിപാടികൾ.
2ന് അരുണാപുരം സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസഫ് മണ്ണനാലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പുതിയ സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിർവഹിക്കും.
പാലാ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, വർഗീസ് അലക്‌സാണ്ടർ, ഫാ. റോയി മാത്യു വടക്കേൽ, ജോസ് വർഗീസ്, ബി. സന്തോഷ് കുമാർ, ഫാ. റോയി കണ്ണൻചിറ, രാജൻ മുണ്ടമറ്റം, മിനി മനോജ്, എഫ്.സി.സി പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ഗ്രേയ്‌സ് മുണ്ടപ്ലാക്കൽ, സി. റീബ വേത്താനത്ത് , തോമസ് കോലടി എന്നിവർ ആശംസകൾ നേരും.