mg-university-info

ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം:

ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ PGCAP എന്ന ലിങ്കിൽ പ്രവേശിച്ച് നടത്താം. 'അക്കൗണ്ട് ക്രിയേഷൻ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ- മെയിൽ വിലാസം, ജനനതീയതി, സംവരണ വിഭാഗം എന്നീ വിവരങ്ങൾ നൽകി പാസ്‌വേഡ് സൃഷ്ടിച്ച ശേഷം ഓൺലൈനായി ആപ്ലിക്കേഷൻ ഫീസ് അടയ്ക്കണം. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിനു 1250 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിനു 625 രൂപയുമാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ ‌ 25 ന് ഉച്ചയ്ക്ക് രണ്ടുവരെ നടത്താം. അപേക്ഷയുടെ പ്രിന്റ് ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. ആദ്യ അലോട്ട് ജൂൺ 6നാണ്. വികലാംഗ/സ്‌പോർട്‌സ്/കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ 22നകം ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് 23 ന് പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതത് കോളേജുകളിൽ 23,24 തീയതികളിൽ നടക്കും.

പരീക്ഷ ഫലം

അവസാന വർഷ ബി.എസ്‌.സി നഴ്‌സിംഗ് ബിരുദ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്‌.സി ഇൻഫർമേഷൻ ടെക്‌നോളജി (പി.ജി സി.എസ്.എസ്) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.