പാലാ: പൈക ശ്രീചാമുണ്ഡേശ്വരിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പൈകപ്പൂരം ഇന്ന് നടക്കും. ഇന്ന് രാവിലെ 6ന് ഗണപതിഹോമം, 6.30ന് കലശപൂജ, തുടർന്ന് നവകം, 7.30ന് കലശാഭിഷേകം, 8.30ന് കുംഭകുടഘോഷയാത്ര, വിളക്കുമാടം, മല്ലികശ്ശേരി, ഇടമറ്റം, പൂവരണി, ഉരുളികുന്നം എന്നീ കരകളിൽ നിന്നും കുംഭകുടം എഴുന്നള്ളിക്കും. 10.30ന് കുംഭകുടഘോഷയാത്രയ്ക്ക് പൈക ടൗണിൽ എതിരേൽപ്പ്. 11.30ന്‌ക്ഷേത്രസന്നിധിയിൽ പൂരക്കാഴ്ച. 12ന് കുംഭകുടം അഭിഷേകം, തുടർന്ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് ഗരുഡൻപറവ, തെയ്യം. 5.30ന്‌ ക്ഷേത്രത്തിൽ നിന്നും താലപ്പൊലിക്ക് പുറപ്പാട്. പൈക ആശുപത്രി ജംഗ്ഷനിൽ പൂരക്കാഴ്ചകൾ. 6ന് പൈക ജംഗ്ഷനിൽ പാണ്ടിമേളം,ദേശതാലപ്പൊലി, 7ന് ആശുപത്രി ജംഗ്ഷനിൽ സമൂഹപ്പറ, 9ന് താലപ്പൊലിക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. തുടർന്ന് ദീപാരാധനയും വലിയകാണിക്കയും നടക്കും. 9.30ന് ഗാനമേള എന്നിവയുമുണ്ട്.