പൂഞ്ഞാർ: കേരളസർക്കാർ സ്ഥാപനമായ ഐ. എച്ച്. ആർ. ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന പൂഞ്ഞാർ മോഡൽ പോളിടെക്‌നിക് കോളേജിൽ 2019-2020 അദ്ധ്യയനവർഷത്തിൽ ഒന്നാം വർഷ എഞ്ചീനിയറിംഗ് ഡിപ്ലോമ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഇലക്‌ട്രോണിക്‌സ് എഞ്ചീനിയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചീനിയറിംഗ് എന്നീ ബ്രാഞ്ചുകളിൽ 60 വീതം സീറ്റുകളിലേക്കാണ് പ്രവേശനം. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. http://www.ihrdmptc.org/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം മേയ് 30 വൈകിട്ട് 5 മണി വരെ ആണ്. സൈറ്റിൽ നിന്നും ലഭിക്കുന്ന പ്രിന്റൗട്ടും പൂഞ്ഞാർ മോഡൽ പോളിടെക്‌നിക് പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും, മറ്റു രേഖകളുടെ സാക്ഷ്യപ്പെടുത്തിയ ശരി പകർപ്പുകളും ജൂൺ 3-ാം തിയതി വൈകിട്ട് 4 മണിക്ക് മുൻപായി കോളേജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫീസ് നേരിട്ടും കോളേജ് ഓഫീസിൽ അടയ്ക്കാവുന്നതാണ്. പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷ ഫീസ് 100 രൂപ ആണ്. പ്രോസ്‌പെക്ടസും മറ്റു വിവരങ്ങളും വെബ് സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 04822 272266, 8547005085, 9495443206, 6282995440