പൊൻകുന്നം: മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറക്കടവ് പഞ്ചായത്തിൽ ആയുർവേദം, അലോപ്പതി, ഹോമിയോ വിഭാഗങ്ങളുടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ആരോഗ്യബോധവത്ക്കരണ സെമിനാറും രോഗപരിശോധനയും പ്രതിരോധ മരുന്നുവിതരണവുമുണ്ട്. 16ന് തെക്കേത്തുകവല എൻ.എസ്.എൽ.പി.സ്‌കൂൾ, 17ന് പൊൻകുന്നം മഹാത്മാഗാന്ധി ടൗൺഹാൾ, 18ന് ചെറുവള്ളി കാവുംഭാഗം ഗവ.എൽ.പി.സ്‌കൂൾ, 20ന് കിഴക്കുംഭാഗം എൻ.എസ്.എസ്.കരയോഗമന്ദിരം എന്നിവിടങ്ങളിൽ ക്യാമ്പ് നടക്കും. രാവിലെ പത്ത് മുതൽ ഒന്ന് വരെയാണ് ക്യാമ്പ്.