പാലാ: സംസ്ഥാന സർക്കാരിന്റെ ഇന്നലെ നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 65 ലക്ഷം രൂപാ പാലായിൽ വിറ്റ ടിക്കറ്റിന്. ഡബ്ല്യുഎ 397000 എന്ന നംബരിലുള്ള ടിക്കറ്റിനാണ് സമ്മാനം. പാലാ ടൗണിൽ മെയിൻ റോഡിൽ പയപ്പാർ കുട്ടിച്ചൻ ചവണിയാങ്കലിന്റെ ഉടമസ്ഥതയിലുള്ള ന്യൂ ലക്കിസെന്ററിൽനിന്ന് സബ് ഏജന്റായ അഭിലാഷ് മുണ്ടുപാലം വാങ്ങി വില്പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഭാഗ്യവാനെ കണ്ടെത്താനായിട്ടില്ല. ഇതോടൊപ്പം ഇതേ നംബരിലുള്ള മറ്റു സീരിയലിലുള്ള 11 ടിക്കറ്റിന് 8000 രൂപാ വീതം സമാശ്വാസ സമ്മാനവും ഇവിടെനിന്ന് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.