കൊടുങ്ങൂർ: വാഴൂർ ശ്രീനാരായണ ട്രസ്റ്റ് കുടുംബസംഗമം നടന്നു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ ആക്ടിംഗ് പ്രസിഡന്റ സജീവ് പൂവത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയമാൻ വി.എം.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. സിനോഷ് പുതുപ്പള്ളി പ്രഭാഷണം നടത്തി. രാജൻ കുമ്പുക്കൽ, മംഗളാനന്ദൻ കുന്നുംപുറത്ത്, സജീവ് പുളിങ്കുന്നേൽ, പ്രസാദ് വലിയകല്ലുങ്കൽ, മോഹനൻ പച്ചനാക്കുഴിയിൽ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.