പാമ്പാടി : പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന കല്ലുപാലത്തിനു സമീപം തടയണ നിർമിക്കുന്നതിന് എതിരെ ജനകീയ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നു. 4,5, 19 വാർഡുകളിലെ ജനങ്ങൾ ഉൾപ്പെടുന്ന റെസിഡൻസ് അസോസിയഷനുകളുടെ പിന്തുണയോടെയാണ് പഞ്ചായത്തു ഭരണസമിതിക്കെതിരെ ജനകീയ സമരം നടക്കുന്നത്. ഈ മേഖലയിൽ കുളം കുഴിച്ചു സർക്കാർ ഓഫീസുകൾക്കു ജലം വിതരണം ചെയ്യുന്നതിനുള്ള തീരുമാനം ആണ് പഞ്ചായത്ത് നടപ്പാക്കാൻ പോകുന്നത് എന്നത് അടിസ്ഥാന രഹിതമായ ആരോപണം ആണെന്നും ഇപ്പോൾ ഇവിടെ തടയണ നിർമാണം മാത്രം ആണ് നടത്തുന്നതെന്നും പഞ്ചായത്തു പ്രസിഡന്റ് അറിയിച്ചു .പ്രദേശത്തെ ജനങ്ങളുടെ നിർദ്ദേശം അനുസരിച്ചുള്ള തീരുമാനം മാത്രമേ നടപ്പിലാകുകയുള്ളൂ എന്നും പ്രസിഡന്റ് മാത്തച്ചൻ പാമ്പാടി പറഞ്ഞു. വെള്ളൂർ പി.ടി.എം എൽ.പി സ്‌കൂൾ, പി.ടി.എം എച്ച്.എസ്.എസ് സ്‌കൂൾ എന്നിവിടങ്ങളിലും പരിസരവാസികൾക്കും കുടിവെള്ളം വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ നിവേദനം ലഭിച്ചിരുന്നു.