പൊൻകുന്നം: സെന്റ് ആന്റണീസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ അണിയിച്ചൊരുക്കുന്ന 'നവശബ്ദം' പത്രത്തിന്റെ പ്രകാശനം നടന്നു.ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫറും തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റുമായ ജി പ്രമോദ് പ്രകാശനം ചെയ്തു.പത്രത്തിന്റെ ആദ്യ പ്രതി ഫെഡറൽ ബാങ്ക് പൊൻകുന്നം ശാഖാ മനേജർ സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. മാസത്തിൽ ഒന്ന് എന്ന രീതിയിൽ നവശബ്ദം പ്രസിദ്ധീകരിക്കാനാണ് പദ്ധതി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി തുടക്കത്തിൽ പത്രം വിതരണം നടത്തും. കോളേജ് പ്രിൻസിപ്പൽ ഷിബു തങ്കച്ചൻ, വൈസ് പ്രിൻസിപ്പൽ പി.ജെ .ലൂക്ക്, അഡ്മിനിസ്‌ട്രേറ്റർ ആന്റണി തോമസ്, അദ്ധ്യാപകരായ റിനു മാത്യു, എസ്. അനിൽ, വിദ്യാർത്ഥി കോ-ഓർഡിനേറ്റർ ക്രിസ്റ്റോ തോമസ് തുടങ്ങിയവർ സംസാരിച്ചു.