kob-manu

ചങ്ങനാശ്ശേരി : ബംഗാളിൽ വാഹനാപകടത്തിൽ മരിച്ച അതിർത്തി രക്ഷാസേനാ കോൺസ്റ്റബിൾ മനു (39)വിന്റെ മൃതദേഹം സൈനിക ബഹുമതികളോടെ ഇന്ന് ഉച്ചയ്ക്ക് വാഴപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. വാഴപ്പള്ളി കിഴക്കേമഠത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെയും ശ്യാമളയുടേയും മകനാണ്. ഭാര്യ : രേഷ്മ. മകൻ: അഭിനവ് (കേന്ദ്രീയ വിദ്യാലയം 4ാം ക്ലാസ് വിദ്യാർത്ഥി). സഹോദരൻ: അനു (അതിർത്തി സുരക്ഷാസേന, ഛത്തീസ്ഗഡ്).