ചങ്ങനാശേരി: സ്‌കൂട്ടർ യാത്രികയായ യുവതിയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കങ്ങഴ മുണ്ടത്താനം വടക്കേടത്തു ഷിനാജി(41)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് 6.30ഓടെ മുണ്ടത്താനം-മുടിമല റോഡിലായിരുന്നു സംഭവം. മുണ്ടത്താനം ഭാഗത്തുനിന്ന് വീട്ടിലേക്കു പോകുകയായിരുന്ന യുവതിയെ ഷിനോജ് സ്‌കൂട്ടർ തടഞ്ഞുനിർത്തിയ ശേഷം അടിച്ചു വീഴ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് നിലത്തുകിടന്ന യുവതിയെ നാട്ടുകാർ ചേർന്ന്് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കറുകച്ചാൽ പൊലീസ് വീട്ടിൽ നിന്നു ഇയാളെ പിടികൂടി. തന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടരപവൻ സ്വർണമാലയും തട്ടിയെടുത്തതായി യുവതി നൽകിയ പരാതിയിൽ പറയുന്നു.