ചങ്ങനാശേരി: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകർന്നു. സംഭവസമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതുകൊണ്ട് വൻ ദുരന്തം ഒഴിവായി. നെടുംകുന്നം ചേലക്കൊമ്പ് ചുനയംമാക്കൽ പ്രദീപിന്റെ വീടാണ് തകർന്നത്. അപകടത്തിൽ വീടിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നുവീണു. ഓടും മേൽക്കൂരയും വീണതിനെതുടർന്ന് വീട്ടുപകരണങ്ങളും നശിച്ചു. അമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.