തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 1801ാം നമ്പർ ഇറുമ്പയം ശാഖയിൽ ശ്രീനാരായണ കുടുംബസംഗമം നടത്തി.ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ് ഘാടനം ചെയ്തു. ശാഖപ്രസിഡന്റ് കെ.എസ് ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം പ്രസിഡന്റ് നളിനി ഗോപാലൻ ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു. ചെയർമാൻ കെ.ആർ പ്രകാശ് സ്വാഗതം പറഞ്ഞു. പദ്മിനി തങ്കൻ മുഖ്യ പ്രഭാഷണം നടത്തി.ശാഖ വൈസ് പ്രസിഡന്റ് മോഹൻദാസ് സംഘടനാ സന്ദേശം നൽകി. സെക്രട്ടറി കെ.എം സോമൻ, കെ.എം ബിമൽ, പ്രിൻസ് ലാൽ, ശശി പനങ്കാട്ടിൽ, പി.എസ് ബാബു ,പി.പി ബിജീഷ്, സുഗുണൻ മുണ്ടാന തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികൾക്ക് ഡോ. ബോബി .എസ് പ്രസാദ് , ആദ്ധ്യാത്മിക ചടങ്ങുകൾക്ക് സുലേഖ ടീച്ചർ പൂത്തോട്ട എന്നിവർ നേതൃത്വം നൽകി.