ഈരാറ്റുപേട്ട: തെരുവു വിളക്കിന്റെ ബാറ്ററി മോഷ്ടിച്ച സംഭവത്തിൽ 3 പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ഇരപ്പാംകുഴി കോളനി ഇലവുങ്കൽ സുൾഫിക്കർ,തെക്കേക്കര തൈപ്പറമ്പിൽ ബഷീർ, ഇരപ്പാംകുഴി കോളനി കടുക്കാപ്പറമ്പിൽ അഫ്‌സൽ എന്നിവരാണ് പിടിയിലായത്. പൂഞ്ഞാർ വളതൂക്ക് ഭാഗത്തുനിന്നുമാണ് സംഘം സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ചത്. ഇൻസ്‌പെക്ടർ ഒഫ് പോലീസ് ബൈജുകുമാർ, എസ്.ഐ അനുരാഗ് എം.എച്ച്, എ.എസ്‌.ഐ ജോസഫ് ജോർജ്ജ്, സി.പി.ഒ ജസ്റ്റിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.