ചിറക്കടവ്: ചികിത്സയും വിശ്രമവും കഴിഞ്ഞ് സുഖം പ്രാപിച്ച് ചിറക്കടവ് മഹാദേവന്റെ തിരുനീലകണ്ഠൻ ആന മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ ദർശനം നടത്തി. ചിറക്കടവിന്റെ പ്രിയപ്പെട്ട കൊമ്പനെ ദേവസ്വം ഭാരവാഹികൾ അവലും ശർക്കരയും പഴവും നൽകി സ്വീകരിച്ചു.മദപ്പാടിനെ തുടർന്ന് തളയ്ക്കപ്പെട്ടിരുന്ന തിരുനീലകണ്ഠനെ സുഖം പ്രാപിച്ചതോടെ കഴിഞ്ഞ ആഴ്ചയാണ് ചങ്ങലയിൽ നിന്നും അഴിച്ചത്. വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് മണക്കാട്ട് എത്തിയത്. 19 ന് ആറന്മുള ക്ഷേത്രത്തിൽ പുഷ്പാഭിഷേക ചടങ്ങിൽ പങ്കെടുക്കും.