ഇടപ്പാടി :ആനന്ദഷണ്മുഖ ക്ഷേത്ര യോഗത്തിന്റെയും, മാതൃസമിതിയുടെയും, യുവജന സമിതിയുടെയും സംയുക്ത കമ്മിറ്റി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10.30ന് ചേരുമെന്ന് സെക്രട്ടറി സുരേഷ് ഇട്ടികുന്നേൽ അറിയിച്ചു.
ക്ഷേത്ര യോഗം പ്രസിഡന്റ് ഷാജി മുകളേലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ കൺവീനറും ക്ഷേത്ര യോഗം രക്ഷാധികാരിയുമായ അഡ്വ. കെ.എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. എല്ലാ ഭാരവാഹികളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ക്ഷേത്ര യോഗം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ അഭ്യർത്ഥിച്ചു.