കുമരകം: സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയിൽ കുമരകം എസ്.കെ.എം പബ്ളിക് സ്കൂളിന് തുടർച്ചയായ ഒൻപതാം തവണയും നൂറുശതമാനം വിജയം. പരീക്ഷയെഴുതിയ 114 കുട്ടികളിൽ 38 കുട്ടികൾക്ക് ഡിസ്റ്റിംഗ്ഷനും 41 കുട്ടികൾക്ക് ഫസ്റ്റ്ക്ളാസ്സും 35 കുട്ടികൾക്ക് സെക്കൻഡ് ക്ളാസും ലഭിച്ചു. മാനേജ്മെന്റും രക്ഷകർത്താക്കളും അദ്ധ്യാപകരും കുട്ടികളും വിദ്യാലയത്തിൽ നടത്തിയ കൂട്ടായ പഠനപ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ഇത്തവണയും അഭിമാനിക്കാവുന്ന വിജയം കരസ്ഥമാക്കാൻ സാധിച്ചതെന്ന് സ്കൂൾ മാനേജർ അഡ്വ. വി.പി. അശോകൻ പറഞ്ഞു. ഉന്നത വിജയം നേടിയ കുട്ടികളെ സ്കൂൾ പ്രിൻസിപ്പൽ വി.കെ. ജോർജ് അനുമോദിച്ചു.