sndp-vikkam

തലയോലപ്പറമ്പ് :എസ്. എൻ. ഡി. പി. യോഗം 1870ാം പുളിക്കമാലിൽ ശാഖയിലെ ഗുരുദർശനം കുടുംബയൂണിറ്റിന്റെ 18ാം മത് വാർഷികസമ്മേളനം നടത്തി. തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.ടി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. കുമാരൻ സംഘടനാസന്ദേശം നൽകി.സുനിൽകുമാർ മാവേലിക്കര ഗുരുദേവ പ്രഭാഷണം നടത്തി. എം. എ മണി, ടി.എ ശശി, പി.ബി രാജു, എം.കെ രാഘവൻ, ധന്യാ പുരുഷോത്തമൻ, സുജിത് ശ്രീധരൻ, അനീഷ് പുളികമലിൽ, പ്രീജസതീശൻ, സുമതി ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. കലോത്സവത്തിൽ വിജയികളായവരെയും നടരാജഗുരു അവാർഡ് കരസ്ഥമാക്കിയവരെയും യോഗത്തിൽ ആദരിച്ചു.