വൈക്കം: എസ്. എൻ. ഡി. പി. യോഗം ചെമ്മനത്തുകര 113 ാം ശാഖാ വക ശ്രീനാരായണേശ്വരപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തുടങ്ങിയ സ്‌കന്ദപുരാണ തത്ത്വസമീക്ഷാസത്രത്തിന്റെ ദീപപ്രകാശനം എസ്. എൻ. ഡി. പി. യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് നിർവഹിച്ചു. യജ്ഞവേദിയിൽ പ്രതിഷ്ഠിക്കുവാനുള്ള വിഗ്രഹം ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്നും വിളംബര ഘോഷയാത്രയായി കൊണ്ടുവന്നു. മാത്താനം അശോകൻ തന്ത്രി വിഗ്രഹ പ്രതിഷ്ഠയും യൂണിയൻ സെക്രട്ടറി എം. പി. സെൻ ഗ്രന്ഥസമർപ്പണവും നടത്തി. യജ്ഞാചാര്യൻ വെള്ളനാതുരുത്ത് ജി. ബാബുരാജ് സ്‌കന്ദപുരാണ മാഹാത്മ്യ പ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി മാത്താനം അശോകൻ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡന്റ് വി. വി. വേണുഗോപാൽ, സെക്രട്ടറി കെ. എൻ. മോഹനദാസ്, വൈസ് പ്രസിഡന്റ് ടി. ആർ. രമേശൻ, വി. വി. കനകാംബരൻ, രൂപേഷ് ശാന്തി എന്നിവർ നേതൃത്വം നൽകി.