padam

കോട്ടയം : കോടിമതയിൽ 'മൊബിലിറ്റി ഹബ്' പദ്ധതിക്കായി നിലംനികത്താൻ അനുമതി കൊടുത്തിരുന്ന പൂഴിക്കുന്ന് പാടശേഖരത്ത് ഇന്ന് രാവിലെ 10 ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം നടക്കും. 27 വർഷമായി തരിശായി കിടക്കുകയായിരുന്നു 127 ഏക്കർ വരുന്ന ഈ പാടശേഖരം.