കടുത്തുരുത്തി : കാൽനടയാത്രക്കാർക്ക് കുരുക്കായി മാറിയിരിക്കുകയാണ് കടുത്തുരുത്തി ജംഗ്ഷന് സമീപം കുറവിലങ്ങാട് റോഡിൽ ഫുട്പാത്തിൽ സ്ഥിതി ചെയ്യുന്ന ടെലിഫോൺ പോസ്റ്റ്.
താരതമ്യേന വീതി കുറവായ റോഡിന് അരികിൽ നിരവധി വാഹനങ്ങളും പാർക്ക് ചെയ്യുന്നുണ്ട്. ഇതിനോടൊപ്പം ടെലിഫോൺ പോസ്റ്റും കൂടിയാകുമ്പോൾ ഇതുവഴി കടന്നു പോകുന്ന യാത്രക്കാരാണ് ഏറെ കഷ്ടത്തിലാകുന്നത്. തിരക്കേറുമ്പോൾ ഇതുവഴി പോകുന്നവർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണുള്ളത്. ഇത് അപകടഭീഷണിയും ഉയർത്തുന്നുണ്ട്. ഇവിടെ രണ്ട് ടെലിഫോൺ പോസ്റ്റുകൾ ഫുട്പാത്തിൽ തന്നെയാണ് സ്ഥിതിചെയ്യുന്നത്. കാൽനടയാത്രക്കാർക്ക് അസൗകര്യമായിട്ടും ഇത് അവിടെ നിന്നും മാറ്റുന്നതിനുള്ള നടപടികൾ ഒന്നും തന്നെ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.