പാലാ: സ്‌നേഹഗിരി മിഷനറി സമൂഹത്തിന്റെ സുവർണ ജൂബിലി ആഘോഷസമാപനത്തോടനുബന്ധിച്ച് ഇന്നലെ പാലാ സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന സമൂഹബലിയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. സമൂഹബലിക്ക് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ആന്റണി കരിയിൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജേക്കബ് മുരിക്കൻ, മാർ എപ്രേം നരികുളം എന്നിവർ സഹകാർമ്മികരായിരുന്നു.

തുടർന്ന് പാരീഷ്ഹാളിൽ ചേർന്ന സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മാർ യൂഹാനൂൻ മാർ ക്രിസോസ്റ്റം, ജോസ് കെ മാണി എം.പി, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ തോമസ് ഇലവനാൽ, മാർ ആന്റണി കരിയിൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, റവ.ഡോ. ആന്റണി പെരുമാനൂർ എം.എസ്.ടി, ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ സി.എം.ഐ, റവ.ഡോ. അഗസ്റ്റിൻ വാലുമ്മേൽ ഒസിഡി, സിസ്റ്റർ ഡോ. മെർലിൻ അരീപ്പറമ്പിൽ എസ്എച്ച്, ബിജി ജോജോ കുടക്കച്ചിറ എന്നിവർ ആശംസാ പ്രസംഗം നടത്തി. എസ്.എം.എസ് മദർ ജനറാൾ സിസ്റ്റർ ശോഭ സ്വാഗതവും അസി. മദർ ജനറാൾ സിസ്റ്റർ ഡോ. കാർമൽ ജിയോ കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തിൽ സുവർണ ജൂബിലി സ്മരണികയുടെ പ്രകാശനം മാർ ജോസഫ് കൊല്ലംപറമ്പിൽ, കത്തീഡ്രൽ വികാരി ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേലിന് നൽകി നിർവഹിച്ചു. സിസ്റ്റർ നെസി, സിസ്റ്റർ ക്ലയർ ടോം എന്നിവർ ചേർന്ന് രചിച്ച -വചനോപാസകൻ ഫാ. അബ്രാഹം കൈപ്പൻപ്ലാക്കൽ- എന്ന പുസ്തകത്തിന്റെ പ്രകാശനം മാർ സെബാസ്റ്റ്യൻ വടക്കേൽ വക്കച്ചൻ മറ്റത്തിലിന് പുസ്തകത്തിന്റെ കോപ്പി നൽകി നിർവഹിച്ചു. മാർ എപ്രേം നരികുളം, മാർ ജേക്കബ് മുരിക്കൻ,പി.സി. ജോർജ് എം.എൽ.എ, മോൺ. ജോസഫ് കുഴിഞ്ഞാലിൽ, ദീപിക മാനേജിംഗ് ഡയറക്ടർ ഫാ.മാത്യു ചന്ദ്രൻകുന്നേൽ, വിവിധ സന്യാസസഭകളിലെ വൈദികർ, സിസ്റ്റേഴ്‌സ്, കുടുംബാംഗങ്ങൾ, അഭ്യുദാകാംക്ഷികൾ തുടങ്ങിയവർ പങ്കെടുത്തു.