sabarimala

കോട്ടയം: തിരുവല്ലയിൽ സുഹൃത്തിന്റെ വീട്ടിൽ പോകുന്നതിന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ശബരിമല കയറി വിവാദം സൃഷ്‌ടിച്ച ബിന്ദു തങ്കം കല്യാണി ഇന്നലെ രാവിലെ പത്തു മണിയോടെ മണർകാട് പൊലീസ് സ്റ്റേഷനിലെത്തി. ബുധനാഴ്‌ച രാവിലെ കോടതി ഉത്തരവുപ്രകാരമുള്ള പൊലീസ് സംരക്ഷണത്തിലാണ് ബിന്ദു ജില്ലയിൽ എത്തിയത്. എന്നാൽ, പാമ്പാടിയിൽ വച്ച് പൊലീസുകാരെ പറഞ്ഞു വിട്ട ശേഷം ബിന്ദു എവിടേയ്ക്കോ പോയി. തുടർന്ന് ഇന്നലെ രാവിലെ മണ‌ർകാട് സ്റ്റേഷനിൽ എത്തുകയായിരുന്നു. ജില്ലയിൽ ഭീഷണി നിലവിലില്ലാത്തതിനാൽ സുരക്ഷ ഒരുക്കാനാവില്ലെന്ന് പൊലീസ് നിലപാടെടുത്തു. ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ എത്താമെന്ന് അറിയിച്ച് ഫോൺ നമ്പർ നൽകുകയും ചെയ്തു.