sndp-thottakam

വൈക്കം: എസ്. എൻ. ഡി. പി. യോഗം തോട്ടകം 116 ാം ശാഖായുടെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ ജ്ഞാനക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാർഷിക ഉത്സവം തുടങ്ങി. വാർഷികാഘോഷത്തിന്റെ ദീപപ്രകാശനം എസ്. എൻ. ഡി. പി. യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് നിർവഹിച്ചു.തന്ത്രി മണീട് സുരേഷ്, മേൽശാന്തി പ്രമിൽ കുമാർ, രഞ്ജിത് ശാന്തി, അഭിറാം ശാന്തി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികരായി. യൂണിയൻ സെക്രട്ടറി എം. പി. സെൻ അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ. ബി. സുനിൽ കുമാർ, വി. കെ. ജയകുമാർ, സജീവ് വാഴപ്പറമ്പ്, പുരുഷൻ, അശോകൻ, സുരേഷ് കുമാർ, മോഹനൻ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ കുപ്പേടിക്കാവ് ദേവീ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട താലപ്പൊലി ഭക്തിനിർഭരമായി.